നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി

0

 

നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.

 

Kriss-venugopal-divya-sreedhar-wedding222

 

ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. തുടർന്ന് മക്കളുമായി ആലോചിച്ച ശേഷം വിവാഹവുമായി മുന്നോട്ടു പോകാൻ ദിവ്യ തീരുമാനിക്കുകയായിരുന്നു. ‘‘ആദ്യം ഏട്ടനെ കാണുമ്പോൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഏട്ടൻ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കാരണം ഏട്ടൻ ഏതു നിലയിൽ നിൽക്കുന്ന ആളാണ് എന്ന് എനിക്ക് അറിയാം. എന്നാൽ പിന്നെ ആള് സീരിയസ് ആണെന്ന് മനസിലായി. അപ്പോൾ മോളോട് ചോദിക്കണം എന്നാണ് ഞാൻ പറഞ്ഞത്.

divya-sreedhar-wedding22

 

മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ഞാൻ എത്തിയത്. ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ട്.’’ ദിവ്യ പറയുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *