തദ്ദേശ വാർഡ് വിഭജനം : സർക്കാറിന് തിരിച്ചടി
തിരുവനന്തപുരം :വാർഡ് വിഭജന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഡീലിമിറ്റേഷൻ (അതിരു നിർണ്ണയം )കമ്മീഷൻ വിജ്ഞാപനവും കോടതി റദ്ദാക്കി .8 നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനവും റദ്ദുചെയ്തു. 2015 വാർഡ് വിഭജനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിൽ പുനർ വിഭജനത്തിന് വിലക്ക്. നടപടി 8 നഗരസഭകളിലെ മുസ്‌ലിം ലീഗ് കൗൺസിലർമാർ നൽകിയ ഹർജിയെ തുടർന്ന്.