വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ്ഒഴിച്ചു

0

 

മലാഡ് : പരസ്ത്രീ ബന്ധമറിഞ്ഞു വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു .ഗുരുതരമായി മുഖത്ത് പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നത് മലാഡിലാണ് . 34 കാരനായ യുവതിയുടെ ഭർത്താവിനെ പോലീസ് തിരയുകയാണ്. 2019ൽ പ്രണയവിവാഹം കഴിച്ച യുവതി ഭർത്താവിൻ്റെ അവിഹിതബന്ധം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി മലാഡിൽ അമ്മയോടോപ്പം താമസിച്ചു വരികയായിരുന്നു .

വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൈയിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്കൊഴിച്ചത് . ഭർത്താവ് തൊഴിൽ രഹിതനാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും യുവതി പോലീസിനെ അറിയിച്ചു. യുവാവിനെതിരെ പോലീസ് ഭാരതീയ ന്യായ സൻഹിത വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇയാളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *