റവന്യൂ ജില്ല കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിലടിച്ചു : ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം : ആറ്റിങ്ങൽ റവന്യൂ ജില്ലാ കലോത്സവത്തിൽ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റം. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിചമുട്ട് മത്സരഫലം വന്നതിനുശേഷമാണ് ആക്രമണം. ആറ്റിങ്ങൽ സി.എസ്.ഐ സ്കൂളിലാണ് സംഭവം. കസേര കൊണ്ട് അടിയേറ്റ് തലയ്ക്ക് പരിക്കേറ്റ ദേവദത്തൻ എന്ന വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വിദ്യാർത്ഥിയായ അഭിറാമിന് മുഖത്ത് സാരമായി പരിക്കേറ്റു. കണ്ടാൽ അറിയാവുന്ന അഞ്ച് പേരെ പ്രതി ചേർത്ത് ആറ്റിങ്ങൽ പോലീസ് കേസെടുത്തു
