അതൃപ്തി പുകയുന്നു: സരിനു പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎമ്മിലേക്ക്
പാലക്കാട്∙ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. സരിനു പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും സിപിഎമ്മിൽ ചേരുമെന്നാണ് വിവരം. രാവിലെ ഷാനിബ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചത്. പാലക്കാട് കെഎസ്‍യു മുൻ അധ്യക്ഷനായും ഷാനിബ് പ്രവർത്തിച്ചിട്ടുണ്ട്. സരിനു പുറമെ കെപിസിസി മുൻ സെക്രട്ടറി എന്‍.കെ. സുധീര്‍ ഡിഎംകെയ്ക്ക് വേണ്ടി ചേലക്കരയിൽ മത്സരിക്കുന്നുണ്ട്.