യുവകവി കാശിനാഥനുമൊത്ത് സംവാദം ജൂൺ 27 ന്

മുംബൈ : ഫെയ്മ മഹാരാഷ്ട്രയുടേയും, ഫെയ്മ – സർഗ്ഗവേദിയുടേയും ആഭിമുഖ്യത്തിൽ എഴുത്തുകാർക്കും വായനകാർക്കും വേണ്ടി സുപ്രസിദ്ധ യുവകവി കാശിനാഥനുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു.ജൂൺ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഓൺലൈനിലാണ് സംവാദം നടക്കുക.
ആഗസ്റ്റ് 15ന് , ഫെയ്മ സംഘടിപ്പിക്കുന്ന മഹാരാഷ്ട്ര മലയാളികളുടെ സാഹിത്യ രചനകൾ അടങ്ങിയ പുസ്തക പ്രകാശനത്തിൻ്റെ മുന്നോടിയായാണ് ഈ പരിപാടി .
ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി പ്രസിഡൻ്റ് മോഹൻ മൂസത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി രാധാകൃഷ്ണ പിള്ള സ്വാഗതം പറയും. ഫെയ്മ മഹാരാഷ്ട്ര പ്രസിഡൻ്റ് കെ.എം. മോഹൻ, വർക്കിംഗ് പ്രസിഡൻ്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അശോകൻ പി.പി., ചീഫ് കോർഡിനേറ്റർ സുരേഷ്കുമാർ ടി.ജി, ട്രഷറർ അനു ബി. നായർ എന്നിവർ ആശംസ പ്രസംഗം നടത്തും. തുടർന്ന് കാശിനാഥനുമൊത്തുള്ള സംവാദം ആരംഭിക്കും. മുല്ലനേഴി ദിവാകരൻ നമ്പൂതിരിയാണ് കവിയെ പരിചയപ്പെടുത്തുന്നതുംചർച്ചയുടെ മോഡറേറ്ററും. ചർച്ച സംയോജനം – ദിവാകരൻ ചെഞ്ചേരി.
പരിപാടി അവതരിപ്പിക്കുന്നത് രോഷ്നി അനിൽകുമാർ, നന്ദി പ്രമേയം -സുമി ജെൻട്രി. മഹാരാഷ്ട്രയിലെ എല്ലാ സാഹിത്യാസ്വാദകരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:മോഹൻ മൂസ്സത് -86000 97859,രാധാകൃഷ്ണ പിള്ള -99230 44577
രോഷ്നി അനിൽകുമാർ -97655 65630,സുമി ജെൻട്രി -9769854563