സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു ; മരിച്ചത് നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി
സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
അവിചാരിതമായുള്ള ബാലചന്ദ്രന്റെ കടന്നുവരവായിരുന്നു നടിയെ പീഡിപ്പിച്ച കേസിൽ വഴിത്തിരിവാകുന്നത്. അടുത്ത സുഹൃത്തായിരുന്ന ദിലീപിനും കാവ്യയ്‌ക്കെമെതിരായി വന്ന അദ്ദേഹത്തിന്റെ ചില മൊഴികൾ കേസിൽ നിർണ്ണായകമായി . കേസിലെ പ്രധാനപ്രതി പൾസർ സുനിയും ദിലീപും തമ്മിൽ അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ബാലചന്ദ്രന്റെപ്രസ്‌താവനകൾ .
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപുമായി ബന്ധപ്പെട്ട ചില ഓഡിയോകള്‍ ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ടത് വലിയ വിവാദം സൃഷ്ടിച്ചു . 51 പേജുള്ള ഇദ്ദേഹത്തിൻ്റെ രഹസ്യമൊഴി സംഭവത്തിൽ ദിലീപിനുള്ള പങ്കു വ്യക്തമാക്കുന്നതരത്തിലായിരുന്നു.
വൃക്കയിലെ കല്ലിന് ചികിത്സ തേടിയപ്പോഴാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് ബാലചന്ദ്രൻ അറിയുന്നത്. രോഗം രൂക്ഷമായ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ കുടുംബം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി സാമ്പത്തിക സഹായം തേടിയിരുന്നു.വൃക്ക രോഗം കൂടാതെ തലച്ചോറില്‍ അണുബാധയും സ്ഥിരീകരിച്ചിരുന്നു.