നടൻ ദില്ലി ഗണേഷ് അന്തരിച്ചു
നടൻ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകർക്കിടയിൽ തൻ്റേതായ ഒരു പ്രത്യേക ഇടം ദില്ലി ഗണേഷ് നേടിയിട്ടുണ്ട്.
തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകൻ, സത്യാ, മൈക്കൽ മദന കാമ രാജൻ, സാമി, അയൻ തുടങ്ങി നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും ദില്ലി ഗണേഷ് അഭിനയിച്ചിട്ടുണ്ട്.
1976-ൽ കെ.ബാലചന്ദറിൻ്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഡൽഹി ഗണേഷ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, 400-ലധികം സിനിമകളിൽ വേഷങ്ങൾ വാരിക്കൂട്ടിയ അദ്ദേഹം തമിഴ് സിനിമയിൽ പരിചിതമായ മുഖമായി മാറി. കോമഡി ടൈമിംഗ്, വൈകാരിക ആഴം, നായക വേഷങ്ങളും സഹകഥാപാത്രങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയ്ക്ക് അദ്ദേഹം വ്യാപകമായ അംഗീകാരം നേടി