ദിലീപിനെ നിരപരാധിയാക്കികൊണ്ടുള്ള പരാമർശം / കോടതിയലക്ഷ്യ നടപടിസ്വീകരിക്കാൻ കോടതിയെ സമീപിച്ച് നടി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ആര്‍ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി. വിചാരണക്കോടതിയിലാണ് നടി ഹര്‍ജി നല‍്കിയത്. ശ്രീലേഖയ്ക്കതിര കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ആരേയും തനിക്ക് പേടിയില്ലെന്നും പറയുന്നവര്‍ പറയട്ടേയെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ തനിക്ക് പൂര്‍ണബോധ്യമുണ്ടെന്നും ശ്രീലേഖ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുകളില്ലെന്ന് യൂട്യൂബ് ചാനലില്‍ ശ്രീലേഖ പറഞ്ഞിരുന്നു.
“സത്യത്തിന്റെ, ദിലീപിന്റെ പക്ഷത്താണ് ഞാന്‍. അയാള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ബോധ്യം എനിക്ക് ആ സമയത്ത് തന്നെ വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമബോധ്യമുണ്ടെനിക്ക്. ഞാന്‍ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും ആണ്. അതൊക്കെ ഏതെങ്കിലും അവസരത്തില്‍ പറയണമല്ലോ, അതാണ് പറഞ്ഞത്. ചാനലിലൂടെ ഇതൊക്കെ വെളിപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ ഇതൊക്കെ പറയണമോ എന്ന ചിന്ത ഉണ്ടായിരുന്നു. കേസ് തീരാന്‍ കാത്ത് നില്‍ക്കണോയെന്നായിരുന്നു ആലോചന. എന്നാല്‍ ഈ കേസ് തീരാന്‍ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം തീര്‍ന്നാല്‍ ചീട്ട്‌കൊട്ടാരം പോലെ ഈ കേസ് പൊളിയും. അതുകൊണ്ട് ഉള്‍വിളി വന്നപ്പോഴാണ് ഞാന്‍ തുറന്ന് പറഞ്ഞത്. ”
ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലില്‍ ഇങ്ങനെ പറയുന്നു.
സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ ശ്രീലേഖ. മുൻ ഗതാഗത കമ്മീഷണറും കേരള ജയിൽ ഡി ജി പി യും ആയിരുന്നു