ഡിജിറ്റൽ തെളിവ് പരിശോധിക്കാൻ അനുവദിക്കണം; ചീഫ് സെക്രട്ടറിക്ക് വീണ്ടും എന്‍ പ്രശാന്തിന്‍റെ കത്ത്

തിരുവനന്തപുരം: സസ്പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ച് മുന്‍ കൃഷി വകുപ്പ് സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്‌ത് ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും വക്കീല്‍ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് ഡിജിറ്റൽ തെളിവുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടെ, സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്‌തുള്ള നടപടികളില്‍ നിന്ന് താന്‍ ഒട്ടും പിന്നോട്ടല്ലെന്ന സൂചന കൂടി നല്‍കുകയാണ് എൻ പ്രശാന്ത്. സസ്പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കുന്നതിന് തനിക്ക് നല്‍കിയ അനുമതി നിഷേധിക്കരുതെന്ന് കത്തില്‍ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതിയുടെ വിധികളും സര്‍വീസ് ചട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പ്രശാന്ത് കത്ത് നല്‍കിയിരിക്കുന്നത്. രേഖകള്‍ പരിശോധിക്കാന്‍ നേരത്തെ ചാര്‍ജ് മെമോയില്‍ നല്‍കിയ അനുമതി ഇപ്പോള്‍ പിന്‍വലിക്കുന്നത് നീതിയല്ലെന്നും കത്തില്‍ പ്രശാന്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രണ്ട് സഹപ്രവര്‍ത്തകരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം ചൊരിഞ്ഞുവെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കഴിഞ്ഞമാസം സസ്പെന്‍ഡ് ചെയ്‌തത്. തുടര്‍ന്ന് വിശദീകരണം ചോദിച്ച് മെമ്മോ നല്‍കിയെങ്കിലും മറുപടി നല്‍കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള മറുപടിക്കത്താണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് അയച്ചത്.