കണ്‍മുന്നിൽ കുഴഞ്ഞു വീണിട്ടും സഹപ്രവർത്തകനെ തിരിഞ്ഞുനോക്കിയില്ല; SHOയ്ക്ക് സ്ഥലം മാറ്റം.
തൃശൂർ: പൊലീസുകാരൻ സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി.തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്‍എച്ച്ഒ കെജി കൃഷ്ണകുമാറാണ്, തന്നോട് സംസാരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ ഷെഫീഖിനെ അവഗണിച്ചത്.
എസ്എച്ച്ഒ കൃഷ്ണകുമാര്‍ തന്‍റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.ഷഫീഖ്, എസ്എച്ച്ഒയുമായി സംസാരിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തൊട്ടുമുന്നിൽ കുഴഞ്ഞുവീണപ്പോഴും കൃഷ്ണകുമാര്‍ നോക്കിയിരുന്നു..സ്റ്റേഷനിലെ മറ്റു പൊലീസുകാരാണ് ഷെഫീകിനെ പരിചരിച്ചത്.
തുടര്‍ന്നാണ് കൃഷ്ണകുമാറിനെ എസ്എച്ച്ഒ ചുമതലകളിൽ നിന്ന് നീക്കികൊണ്ട് സ്ഥലം മാറ്റ ഉത്തരവിറക്കിയത്. സംഭവത്തിൽ കൃഷ്ണകുമാറിൽ നിന്ന് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്.മറുപടി ലഭിച്ചശേഷം വകുപ്പുതല നടപടികളുണ്ടാകും.