ജൂലി ലിബറിനും ധ്രുവ് റാഠിക്കും കുഞ്ഞ് പിറന്നു.
അച്ഛനായതിന്റെ സന്തോഷവാര്‍ത്ത പങ്കുവെച്ച് യുട്യൂബര്‍ ധ്രുവ് റാഠി. കുഞ്ഞിനെ കൈയിലെടുത്തിരുക്കുന്ന ചിത്രങ്ങളുമായാണ് സന്തോഷ വാര്‍ത്ത അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ധ്രുവ് റാഠിയ്ക്കും ഭാര്യ ജൂലി ലിബറിനും ആണ്‍കുഞ്ഞാണ് ഉണ്ടായിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് ഇതിനകം നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
കുഞ്ഞിനും ധ്രുവിനുമുള്ള ആശംസകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. അമ്മയെ പോലുള്ള മകന്‍, കുഞ്ഞുറാഠിയ്ക്ക് സ്വാഗതം അങ്ങനെയുള്ള കമന്റുകളാണ് അധികവും. ജൂലായിലാണ് ബേബി റാഠിയെത്തുന്നു എന്ന വാര്‍ത്ത ധ്രുവിന്റെ ഭാര്യ ജൂലി ലിബര്‍ ഭര്‍ത്താവിനെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
നിറവയറുമായി നില്‍ക്കുന്ന ജൂലിയെ ചിത്രങ്ങളും അന്ന് പങ്കുവെച്ചിരുന്നു.. മാതാപിതാക്കളാകാന്‍ പോകുന്ന ധ്രുവിനേയും ജൂലിയേയും അഭിനന്ദിക്കുന്ന കമന്റുകളും ഇരുവരേയും പരിഹസിക്കുന്ന രീതിയിലുള്ള കമന്റുകളും അന്ന് പോസ്റ്റിന് താഴെ വന്നിരുന്നു,
ബി.ജെ.പിയുടെ വിമര്‍ശകനായ ധ്രുവിന്റെ ഭാര്യയെ ലക്ഷ്യംവെച്ചുള്ള പ്രചാരണങ്ങള്‍ നേരത്തെയുമുണ്ടായിരുന്നു. ധ്രുവിന്റെ യഥാര്‍ഥ പേര് ബദറുദ്ദീന്‍ റാഷിദ് ലഹേരി ആണെന്നും ഭാര്യ ജൂലി പാകിസ്താന്‍ സ്വദേശിയായ സുലേഖയാണെന്നും പ്രചാരണങ്ങളുണ്ടായിരുന്നു.
ഇരുവരും പാക് സൈന്യത്തിന്റെ സംരക്ഷണത്തിലാണ് കഴിയുന്നതെന്നും പ്രചാരണങ്ങള്‍ വന്നു. ഇതിനെല്ലാം മറുപടിയുമായി ധ്രുവ് രംഗത്തെത്തുകയും ചെയ്തിരുന്നു. രണ്ടു കോടി 32 ലക്ഷം യുട്യൂബ് സബ്സ്‌ക്രൈബേഴ്സുള്ള ധ്രുവിനെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി പത്ത് ലക്ഷം ആളുകളാണ് പിന്തുടരുന്നത്.
ഹരിയാന സ്വദേശിയായ ധ്രുവ് നിലവില്‍ ജര്‍മനിയിലാണ് താമസിക്കുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനുശേഷം 2021-ലാണ് ധ്രുവും ജൂലിയും വിവാഹിതരായത്. ഓസ്ട്രിയയിലെ വിയന്നയിലായിരുന്നു വിവാഹം.
പിന്നീട് ഇന്ത്യന്‍ പരമ്പരാഗത ചടങ്ങുകളോടെയും വിവാഹം നടന്നു. വ്ളോഗറും യുട്യൂബറും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമാണ് ജൂലി. നാലര ലക്ഷത്തോളം ആളുകളാണ് ജൂലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.