ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

0

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം

കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ് ഒരുക്കി സിംഗിള്‍ ഐഡി(singl-e.id). ധോണിയുടെ എക്‌സ്‌ക്ലൂസീവ് വിഡിയോകളും ചിത്രങ്ങളും കാണുവാനും സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഒരിടത്തും ലഭിക്കാത്ത ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകര്‍ക്ക് ഇവിടെ കാണുവാന്‍ സാധിക്കുക.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പോലെ പ്രവര്‍ത്തിക്കുന്ന ആപ്പില്‍, തന്റെ ജീവിതത്തില്‍ ഒപ്പിയെടുത്ത എക്സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ധോണി തന്നെ പോസ്റ്റ് ചെയ്യും. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ചിത്രങ്ങളും മറ്റും കാണുവാനും ലൈക്ക് ചെയ്യുവാനും സാധിക്കും. ഇതിനായുള്ള പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സിംഗിള്‍ ഐഡി ഡയറക്ടറും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമയുമായ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. www.dhoniapp.com എന്ന ലിങ്കിലൂടെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്കാണ് പ്ലാറ്റ്‌ഫോം സേവനം സൗജന്യമായി ലഭിക്കുക. രജിസ്‌ട്രേഷനായി ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ ഐഡി മാത്രം നല്‍കിയാല്‍ മതി.

ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമായ ആപ്പിലൂടെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തിന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ കാണുവാനും പുത്തന്‍ സാങ്കേതികവിദ്യയിലൂടെ അവ ആസ്വദിക്കാനും സാധിക്കും. ക്രിക്കറ്റ് ലോകത്ത് ധോണിയുടെ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഈ ആപ്പ് മഹത്തായ യാത്രയുടെ ഭാഗമാവുകയാണെന്ന് അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. ധോണിയുടെ വിരളമായ ചിത്രങ്ങളും ഫാന്‍ ഇന്ററാക്ഷനും ഒരുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആപ്പിലൂടെ സ്‌പെഷ്യല്‍ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും സിംഗിള്‍ ഐഡി ഗ്ലോബല്‍ സിഇഒ ബിഷ് സ്‌മെയര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *