ധർമ്മസ്ഥല കേസ്: ഇതുവരെ 100 അസ്ഥികൂടങ്ങൾ കണ്ടെത്തി

ബംഗളുരു: കർണാടകയിലെ ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ 100 അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സൈറ്റ് 6, സൈറ്റ് 11-എ എന്നിവിടങ്ങളിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങൾ, 16 വർഷത്തിലേറെപഴക്കമുള്ളവയാണ്. ഇത് കൊലപാതക കേസുകളിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് നിർണ്ണായക തെളിവുകളാണ്.
തിങ്കളാഴ്ച, സൈറ്റ് 11-എയിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. സ്ഥിരീകരണത്തിനായി ഫോറൻസിക് വിദഗ്ധർ സാമ്പിളുകൾ പരിശോധിച്ചുവരികയാണ്. ഇന്ന് ഇതേ സ്ഥലത്ത് നടത്തിയ കുഴിയെടുക്കലിൽ നിന്ന് പുതിയ കണ്ടെത്തലുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആദ്യം അടയാളപ്പെടുത്തിയ 15 സ്ഥലങ്ങളിൽ നിന്ന് 12 ഉം 13 ഉം സൈറ്റുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ, ആവശ്യമെങ്കിൽ തിരച്ചിൽ മേഖല വികസിപ്പിക്കാൻ അവർ തുറന്നിരിക്കുന്നുവെന്ന് എസ്‌ഐടി വൃത്തങ്ങൾ അറിയിച്ചു. മഴ തുടരുന്നത് പ്രവർത്തനത്തിന്റെ വേഗതയെ തടസ്സപ്പെടുത്താനും ഖനനം താൽക്കാലികമായി നിർത്തിവയ്ക്കാനും കാരണമാകുന്നുണ്ട്.
എന്നിരുന്നാലും, പരാതിക്കാരിൽ ഒരാളുടെ അഭിഭാഷകർ ഇന്നലെ സൈറ്റ് 11-എയിൽ നിന്ന് കുറഞ്ഞത് മൂന്ന് മനുഷ്യാവശിഷ്ടങ്ങളെങ്കിലും കണ്ടെത്തിയതായി അറിയിച്ചു.. കുത്തനെയുള്ള ഒരു കുന്നിൻ മുകളിൽ നടത്തിയ കുഴിയെടുക്കലിൽ നിന്ന് അവശിഷ്ടങ്ങൾ ലഭിച്ചതായും അതിൽ ഒന്ന് സ്ത്രീയുടേതാണെന്നും അവർ പറഞ്ഞു. അതേ സ്ഥലത്ത് നിന്ന് ഒരു സാരിയും കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.
എന്നാൽ അത്തരം അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാ എന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.
2003-ൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയായ അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ടിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ മഞ്ജുനാഥ് എൻ, എസ്‌ഐടിയുടെ ശ്രമങ്ങളെ പ്രശംസിച്ചു .
കേസിലെ പ്രധാന സാക്ഷിയും മുൻ ശുചിത്വ തൊഴിലാളിയുമായ പരാതിക്കാരൻ 1998 നും 2014 നും ഇടയിൽ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ മറവുചെയ്യാൻ തന്നെ നിർബന്ധിച്ചുവെന്ന് പറയുന്നത് . നേത്രാവതി നദിയുടെ തീരത്തും, ദേശീയപാതയിലും, ധർമ്മസ്ഥലയിലെ സമീപ വനപ്രദേശങ്ങളിലുമാണ് ശരീരം മറവുചെയ്‌ത സ്ഥലങ്ങളായി അയാൾ പറയുന്നത്.