ധർമ്മടം സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലം ; നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

0

കണ്ണൂർ :ഈ വർഷം നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം നിയോജകമണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും എന്നത് മൂന്നുവർഷം മുമ്പ് സർക്കാർ കണക്കാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചുമതലകൾ ഏറിയകൂറും നിർവഹിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. എന്നാൽ മറ്റെല്ലാ വകുപ്പുകളുടെയും സഹകരണവും ഇതിന് ആവശ്യമാണ്. ഇതിന്റെ ഭാഗമായുള്ള യോജിച്ച കൂട്ടായ ഇടപെടലുകളാണ് കേരളത്തിൽ നടന്നത്.ഒരു ശതമാനത്തിൽ താഴെയായിരുന്നു കേരളത്തിലെ അതി ദരിദ്രരുടെ കണക്ക്. ഇത് ഗൗരവമായി എടുത്ത് അവരെയെല്ലാം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുക എന്നുള്ളതാണ് സർക്കാർ എടുത്ത നിലപാട്. പദ്ധതി ഒന്നാം വർഷത്തിൽ എത്തിയപ്പോൾ തന്നെ നല്ല മാറ്റം ദൃശ്യമായിരുന്നു. കേരളത്തിൽ അതിദരിദ്രർ 64,002 എന്ന് കണ്ടെത്തി അവരെ കുടുംബമായി എടുത്തുകൊണ്ടുതന്നെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള മൈക്രോ പ്ലാൻ പ്ലാൻ തയ്യാറാക്കി. അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഓരോ പ്രദേശത്തും ഇക്കാര്യത്തിൽ നടന്നിട്ടുള്ളത്.ഇത് മാനവ സ്നേഹത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും ഉദാത്തമായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ.സമൂഹത്തിൻറെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, സുരക്ഷിത താമസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവ നേടിയെടുക്കാൻ കഴിയാതെ പോവുന്ന കുടുംബങ്ങളെ സാമൂഹിക നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതിനും അവർക്ക് ആവശ്യമായ മൈക്രോപ്ലാൻ തയ്യാറാക്കി അതിദാരിദ്ര്യത്തിൽ നിന്നും ഉയർത്തികൊണ്ടു വരുന്നതിനുമായി ക്യാമ്പെയിൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് 2021 ആഗസ്ത് മാസം മുതൽ ആരംഭിച്ചു.ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മികച്ച പ്രവർത്തനങ്ങൾ നടത്തി ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ആഗസ്ത് മുതൽ അതിദാരിദ്ര്യത്തിൽ നിന്നും ഉയർത്തികൊണ്ടു വരുന്നതിനുമായി വിപുലമായ ക്യാമ്പെയിൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് 2021 ആഗസ്ത് മാസം മുതൽ ആരംഭിച്ചു.ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മികച്ച പ്രവർത്തനങ്ങൾ നടത്തി ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ആഗസ്ത് മുതൽ 2021 ആഗസ്ത് മുതൽ അതിദരിദ്രരെ കണ്ടെത്തുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.’റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റൻസ്’ സംരംഭവും മൈക്രോ പ്ലാനുകളും ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യ മുക്ത മണ്ഡലം എന്ന ലക്ഷ്യം കൈവരിച്ചത്.

ഹ്രസ്വകാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ, ഉടൻ നടപ്പിലാക്കുന്നവ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാനിലൂടെ സേവനങ്ങൾ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. ‘റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റൻസ്’ സംരംഭവും മൈക്രോ പ്ലാനുകളും ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത മണ്ഡലം എന്ന ലക്ഷ്യം കൈവരിച്ചത്.

ഹ്രസ്വകാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ, ഉടൻ നടപ്പിലാക്കുന്നവ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാനിലൂടെ സേവനങ്ങൾ നൽകിയത്. എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 196 കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്.അതിദരിദ്ര വിഭാഗത്തിലുള്ളവർക്ക് അവകാശ രേഖകളായ റേഷൻ കാർഡ്, ഭിന്നശേഷി കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സാമൂഹിക സുരക്ഷ പെൻഷൻ എന്നിവ ലഭ്യമാക്കി. ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. 20 പേർക്ക് ആധാർ കാർഡ്, 4 പേർക്ക് ജോബ് കാർഡ്, 4 പേർക്ക് ഗ്യാസ് കണക്ഷൻ, 31 പേർക്ക് വോട്ടർ ഐ ഡി, 12 പേർക്ക് റേഷൻ കാർഡ്, രണ്ട് പേർക്ക് ഹെൽത്ത് ഇൻഷുറൻസ്, രണ്ട് പേർക്ക് സെക്യൂരിറ്റി പെൻഷൻ എന്നിവ ലഭ്യമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *