കഥകളിയും ഓട്ടൻതുള്ളലുമായി : ദേവീ നഗർ ഫ്രണ്ട്സ്

കരുനാഗപ്പള്ളി/ഇടക്കുളങ്ങര : സാംസ്കാരിക കേരളത്തിൽ അന്യമയികൊണ്ടിരിക്കുന്ന ക്ഷേത്ര കലാരൂപങ്ങളെ പുതുതലമുറയുടെ മനസ്സിലേക്ക് അന്തസത്ത ഒട്ടും കുറയാതെ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇടക്കുളങ്ങര ദേവി നഗർ ഫ്രണ്ട്സ് ഈ വർഷത്തെ അശ്വതി മഹോത്സവത്തിന്റെ പത്താം ദിവസം ഓട്ടംതുള്ളലും കഥകളിയും നടത്തുന്നു. ക്ഷേത്ര കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുവർഷമായി നടത്തിവരുന്ന ഓട്ടം തുള്ളലിനോടൊപ്പം ഈ വർഷം മുതൽ കഥകളിയിൽ നടത്തുവാൻ തീരുമാനിക്കുകയായിരുന്നു.
2025 മാർച്ച് 31 രാത്രി എട്ടു മണിമുതലാണ് ക്ഷേത്രത്തിൽ കലാമണ്ഡലം ചന്ദ്രനുണ്ണിത്താൻ മലയന്റെ നേതൃത്വത്തിൽ നിഴൽക്കൂത്ത് കഥകളി അരങ്ങേറുന്നത്. അന്നേദിവസം വൈകിട്ട് 4:00 മണിക്ക് അതും കഥയെ ആസ്പദമാക്കി ഓട്ടം തുള്ളലും നടക്കും. വരും വർഷങ്ങളിലും പൈതൃക ക്ഷേത്ര കലാ ഒരു രൂപങ്ങൾ നടത്തുമെന്ന് ദേവി നഗർ ഫ്രണ്ട്സ് ഭാരവാഹികൾ പറഞ്ഞു.