കോൺഗ്രസിനെതിരായ ദേശാഭിമാനി പരാമർശം: തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി
തിരുവനന്തപുരം: കോൺഗ്രസിനെതിരായ പരാമർശത്തിൽ ദേശാഭിമാനിക്കെതിരേ പരാതിയുമായി കെപിസിസി. തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകി. വ്യാഴാഴ്ചത്തെ ദേശാഭിമാനി പത്രത്തിലാണ് പോൺഗ്രസ് എന്ന പരാമർശം നടത്തിയത്. ഈ പരാമർശം പാർട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്നും കെപിസിസി ആരോപിക്കുന്നു.
പാര്‍ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം പോണ്‍ഗ്രസ് എന്നു വിശേഷിപ്പിച്ച് കാര്‍ട്ടൂണ്‍ സഹിതമാണ് എട്ടുകോളം വാര്‍ത്ത നിരത്തിയത്. വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ട്. വടകരയില്‍ യുഡിഎഫ് സ്ഥാനര്‍ത്ഥിക്കെതിരേ നുണബോംബ് പൊട്ടിച്ച് ചീറ്റിയതിന്‍റെ ചമ്മല്‍ ഒളിപ്പിക്കാനാണ് ഈ രീതിയില്‍ പ്രചാരണം നടത്തുന്നത്. വടകരയിലെ വ്യാജവീഡിയോയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്‍റെ തലയില്‍ വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നു” കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എംഎം ഹസൻ പറഞ്ഞു.