ഡോംബിവ്‌ലി ഗാർഡ സർക്കിളിൽ അശ്വാരൂഢനായ ശിവാജിയുടെ പ്രതിമ ഇന്ന് ഉപമുഖ്യമന്തി അനാച്ഛാദനം ചെയ്യും

0

മുംബൈ : കല്യാൺ -ഡോംബിവ്‌ലി നഗരസഭയുടേയും എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെയും മുൻകൈയിൽ, ഡോംബിവ്‌ലി ഈസ്റ്റിലെ എംഐഡിസി പ്രദേശത്ത്, നഗരത്തിന്റെ പ്രവേശന കവാടമായ ഗാർഡ സർക്കിളിൽ, സ്ഥാപിച്ച അശ്വാരൂഢനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇന്ന് വൈകുന്നേരം 7 മണിക്ക് ഉപമുഖ്യമന്ത്രി ഏകനാഥ് ശിന്ദേ അനാച്ഛാദനം ചെയ്യും.

ഒന്നര വർഷം മുമ്പ്, ഏകനാഥ് ശിന്ദേ പ്രഖ്യാപിച്ചിരുന്നു കാര്യമാണ് ഇന്ന് യാഥാർഥ്യമാകുന്നത്. അദ്ദേഹത്തിൻ്റെ മകനും എംപിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെ ഈ പ്രതിമ സ്ഥാപിക്കാൻ പ്രത്യേക താല്പര്യമെടുത്തിരുന്നു..കല്യാൺ ഡോംബിവാലി മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രവീന്ദ്ര ചവാൻ, ഹിന്ദു രാഷ്ട്ര സേന മേധാവി ധനഞ്ജയ്ഭായ് ദേശായി, ജില്ലാ കളക്ടർ അശോക് ഷിംഗാരെ, കമ്മീഷണർ ഡോ. ഇന്ദുറാനി ജഖർ, എംഎൽഎ രാജേഷ് മോറെ , ശിവസേന ജില്ലാ മേധാവി ഗോപാൽ ലാൻഡ്‌ഗെ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ശിവജയന്തി ദിനത്തിൽ പ്രതിമ പൊതുജനങ്ങൾക്കായി സമർപ്പിക്കാൻ മുനിസിപ്പാലിറ്റി പദ്ധതിയിട്ടതിന് ശേഷം, പ്രതിമ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത കൂടിയിരുന്നു .കഴിഞ്ഞ പത്ത് ദിവസമായി രാവും പകലുംനിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, എംപി ഡോ. ഷിൻഡെ എന്നിവരുടെ മുൻകൈയിലാണ് ഈ പ്രതിമ സ്ഥാപിക്കുന്നത് എന്നതിനാൽ, അതിൽ തെറ്റുകളൊന്നും സംഭവിക്കാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ പ്രവർത്തകർ എടുത്തിരുന്നു .

1 കോടി 44 ലക്ഷം രൂപ ചെലവ് വരുന്ന ഈ പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുംബൈയിലെ ബാന്ദ്രയിലുള്ള എം.എൻ.എ. കൺസ്ട്രക്ഷൻ കമ്പനിയാണ് നടത്തിയത് .
കല്യാൺ ഡോംബിവാലി മുനിസിപ്പാലിറ്റിയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് കീഴിലുള്ള സർക്കാർ ഗ്രാന്റുകൾ ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്.
സർക്കിളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, ഇതിൻ്റെ വിസ്‌തൃതി കുറക്കുകയോ അല്ലെങ്കിൽ നീക്കം ചെയ്യുകയോ വേണമെന്ന് കോൾസേവാഡി ഗതാഗത വിഭാഗം നഗരസഭയോട് നിർദ്ദേശിച്ചിരുന്നു.
എന്നാൽ നഗരസഭ ഒരിക്കലും അത് പരിഗണിച്ചില്ല. പ്രതിമ കാണാനും തൊട്ടടുത്തുള്ള ക്യാപ്റ്റൻ സച്ചൻ സ്മാരകത്തിലും, സ്ക്വയറിന് ചുറ്റുമുള്ള നടപ്പാതകളിലും റോഡുകളിലും ജനങ്ങൾ നിൽക്കേണ്ടിവരുന്നതും ട്രാഫിക്ക് പ്രശ്‍നം ഉണ്ടാക്കുമെന്നായിരുന്നു അവർ ഉയർത്തിയിരുന്ന പ്രശ്‌നം

ഭാവിയിലെ പ്രദേശത്തെ വാഹനങ്ങളുടെ എണ്ണവും തിരക്കും കണക്കിലെടുത്ത്, ക്യാപ്റ്റൻ സച്ചൻ സ്മാരകത്തിന് സമീപം ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കണമെന്നായിരുന്നു നഗരത്തിലെ അറിയപ്പെടുന്ന ആളുകളിൽ നിന്നുയർന്ന ആവശ്യം.

ശിവാജി പ്രതിമ സ്ഥാപിക്കുന്നതിനോടനുബന്ധിച്ചു ഡോംബിവ്‌ലിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് പ്രത്യേക പൂജകൾ നടന്നു .പാതകൾ മുഴുവൻ അലങ്കരിച്ചിട്ടുണ്ട് .ഗതാഗതം പല ഭാഗങ്ങളിലും നിയന്ത്രിച്ചിട്ടുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *