മുംബൈ നഗരത്തില്‍ വാഹനങ്ങളുടെ എണ്ണത്തിൽ വർധനവ്;ഗതാഗതവകുപ്പിന്റെ കണക്ക്

0

മുംബൈ:വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടി മുംബൈ നഗരം. മുംബൈ നഗരത്തില്‍ നിലവില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം 48 ലക്ഷത്തോളമാണ്. അതില്‍ 29 ലക്ഷത്തോളം ഇരുചക്രവാഹനങ്ങളാണ്. മുംബൈ നഗരത്തില്‍ പ്രതിദിനം 721 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ കണക്ക്.

നഗരത്തില്‍ നാല് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളാണുള്ളത്. നിരവധി വാഹനങ്ങളാണ് ഇവിടെയെല്ലാം രജിസ്ട്രേഷന് എത്തിക്കൊണ്ടിരിക്കുന്നത്. വാഹനങ്ങള്‍ വാങ്ങാന്‍ വായ്പകിട്ടുന്നത് ആളുകള്‍ക്ക് പ്രചോദനമേകുന്നു. സ്വന്തമായി ഒരു വാഹനം എന്നുള്ളത് മധ്യവര്‍ഗത്തിന്റെ അഭിമാനപ്രശ്‌നമായും മാറിയിട്ടുണ്ട്.

നഗരത്തിന്റെ പശ്ചിമമേഖലയിലായി 21 ലക്ഷം വാഹനങ്ങളും കിഴക്കന്‍മേഖലയില്‍ 13 ലക്ഷം വാഹനങ്ങളുമാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 14 ലക്ഷം വാഹനങ്ങള്‍ മുംബൈ നഗരത്തിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. നഗരത്തിന് ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരിട്ടിയോളം വാഹനങ്ങളാണ് നിലവിലുള്ളതെന്ന് റോഡുഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവേക്പൈ പറയുന്നു.

വാഹനങ്ങള്‍ വര്‍ധിക്കുന്നതുകാരണം അന്തരീക്ഷമലീനികരണം കൂടുന്നത്മാത്രമല്ല വാഹനങ്ങളുടെ പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെന്ന് വിവേക് പൈ ചൂണ്ടിക്കാട്ടി. വാഹനപ്പെരുക്കം നിയന്ത്രിക്കണമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് ഏകാഭിപ്രായമാണുള്ളത്.

മുംബൈ നഗരത്തില്‍ മെട്രോ റെയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യാപകമായിനടക്കുന്നുണ്ടെങ്കിലും റോഡുഗതാഗതം 15 ശതമാനത്തോളം മാത്രമേ മെട്രോയ്ക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാര്‍പൂളിങ്, റൈഡ് ഷെയറിങ് തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പിലാക്കിയും ട്രാന്‍സ്‌പോര്‍ട്ട് ബസ് സംവിധാനം ശക്തിപ്പെടുത്തിയും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

 വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടി മുംബൈ നഗരം. മുംബൈ നഗരത്തില്‍ നിലവില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം 48 ലക്ഷത്തോളമാണ്. അതില്‍ 29 ലക്ഷത്തോളം ഇരുചക്രവാഹനങ്ങളാണ്. മുംബൈ നഗരത്തില്‍ പ്രതിദിനം 721 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ കണക്ക്.

നഗരത്തില്‍ നാല് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളാണുള്ളത്. നിരവധി വാഹനങ്ങളാണ് ഇവിടെയെല്ലാം രജിസ്ട്രേഷന് എത്തിക്കൊണ്ടിരിക്കുന്നത്. വാഹനങ്ങള്‍ വാങ്ങാന്‍ വായ്പകിട്ടുന്നത് ആളുകള്‍ക്ക് പ്രചോദനമേകുന്നു. സ്വന്തമായി ഒരു വാഹനം എന്നുള്ളത് മധ്യവര്‍ഗത്തിന്റെ അഭിമാനപ്രശ്‌നമായും മാറിയിട്ടുണ്ട്.

നഗരത്തിന്റെ പശ്ചിമമേഖലയിലായി 21 ലക്ഷം വാഹനങ്ങളും കിഴക്കന്‍മേഖലയില്‍ 13 ലക്ഷം വാഹനങ്ങളുമാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 14 ലക്ഷം വാഹനങ്ങള്‍ മുംബൈ നഗരത്തിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. നഗരത്തിന് ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരിട്ടിയോളം വാഹനങ്ങളാണ് നിലവിലുള്ളതെന്ന് റോഡുഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവേക്പൈ പറയുന്നു.

വാഹനങ്ങള്‍ വര്‍ധിക്കുന്നതുകാരണം അന്തരീക്ഷമലീനികരണം കൂടുന്നത്മാത്രമല്ല വാഹനങ്ങളുടെ പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെന്ന് വിവേക് പൈ ചൂണ്ടിക്കാട്ടി. വാഹനപ്പെരുക്കം നിയന്ത്രിക്കണമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് ഏകാഭിപ്രായമാണുള്ളത്.

മുംബൈ നഗരത്തില്‍ മെട്രോ റെയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യാപകമായിനടക്കുന്നുണ്ടെങ്കിലും റോഡുഗതാഗതം 15 ശതമാനത്തോളം മാത്രമേ മെട്രോയ്ക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാര്‍പൂളിങ്, റൈഡ് ഷെയറിങ് തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പിലാക്കിയും ട്രാന്‍സ്‌പോര്‍ട്ട് ബസ് സംവിധാനം ശക്തിപ്പെടുത്തിയും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *