വമ്പൻ പ്രഖ്യാപനവുമായി ജിതിൻ ദേവ്

കൊല്ലം : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജിതിൻ ദേവ് വമ്പൻ പ്രഖ്യാപനങ്ങളാണ് മണ്ഡലത്തിൽ നടത്തിയിരിക്കുന്നത്. താൻ വിജയിച്ചു വന്നാൽ രണ്ടുദിവസത്തിനുള്ളിൽ കരുനാഗപ്പള്ളിയിൽ രണ്ട് തീവണ്ടികൾക്ക് (ജനശതാബ്ദി, ചെന്നൈ മെയിൽ) സ്റ്റോപ്പ് അനുവദിപ്പിക്കുമെന്നും, സുനാമി ബാധിച്ച് ആലപ്പാട് പഞ്ചായത്തിലെ ജനങ്ങൾക്കായി 15 ദിവസത്തിനുള്ളിൽ മറൈൻ ആംബുലൻസ് ആലപ്പാടിന്റെ സമർപ്പിക്കുമെന്നും ജിതിൻ ദേവിന്റെ പ്രഖ്യാപനത്തിലുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾക്കുള്ള കരുനാഗപ്പള്ളി താലൂക്കിൽ ക്യാൻസർ രോഗം നിർണയിക്കുന്നതിന് ആവശ്യമായ സെന്റർ സ്ഥാപിക്കും, പൊതുജനാരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നൽകി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയെ ഉന്നത നിലവാരത്തിൽ എത്തിക്കും. റെയിൽവേ മേൽപ്പാലങ്ങൾ, ലൈറ്റ് വാട്ടർ മെട്രോ, പുലിമുട്ട്, കാറ്റാടിപ്പാടം,, എഐ സ്കിൽ ഹബ്ബ്, സാംസ്കാരിക കേന്ദ്രങ്ങൾ, പാസ്പോർട്ട് സേവാ കേന്ദ്രം, ഓഫീസ് സമുച്ചയങ്ങൾ തുടങ്ങി 35 ഓളം പദ്ധതികളാണ് ജിതിൻ കരുനാഗപ്പള്ളിയിൽ നടത്തുവാൻ ഉദ്ദേശിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ ജിതിൻദേവിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. ജിതിന്റെ പ്രചാരണ പരിപാടിയിലും സ്വീകരണ പരിപാടിയിലും റോഡ് ഷോളുകളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നു. മാറുന്ന കരുനാഗപ്പള്ളിക്ക് മാറ്റത്തിന്റെ ശംഖോലിനാദം മുഴക്കിക്കൊണ്ട് കരുനാഗപ്പള്ളിയുടെ മുഖച്ഛായ തന്നെ അഞ്ചുവർഷത്തിനുള്ളിൽ മറ്റും എന്ന പ്രഖ്യാപനവുമായാണ് ജിതിൻ ദേവിന്റെ പ്രചരണ പരിപാടികൾ തുടരുന്നത്
