കെജ്രിവാളും ഭഗവന്ത് മാനും.പിണറായിക്കൊപ്പം. പ്രതിഷേധ സമരത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ.
ന്യൂ ഡൽഹി: പിണറായിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിപങ്കിട്ടു.കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കാര്‍ വിരുദ്ധ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്ത പ്രതിഷേധ സമരം മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സുപ്രധാന ചുവടുവെപ്പായി.