ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയതായി റിപ്പോര്‍ട്ട്.
ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രി പദവിയിലിക്കെ ഒരു വ്യക്തി രാജ്യത്ത് അറസ്റ്റിലാകുന്നത്. ഇത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാരണമാകുമെന്നാണ് ഉപദേശം. ഇതോടെ ദില്ലിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്.ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയേക്കും.
ഇന്ന് കെജ്‌രിവാളിന്റെ ഇഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് റോസ് അവന്യു കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും. അതേസമയം കോടതിയില്‍ ഇന്ന് വന്‍ വെളിപ്പെടുത്തല്‍ കെജ്‌രിവാള്‍ നടത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.