ഡൽഹി റെയിൽവേ സ്റ്റേഷൻ അപകട ദൃശ്യങ്ങൾ നീക്കം ചെയ്യണം : x നോട് റെയിൽവെ

ന്യുഡൽഹി : ഡൽഹി റെയിൽവേ സ്റ്റേഷൻ അപകടത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമമായ ‘x ‘നോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. 285 പോസ്റ്റുകൾ നീക്കം ചെയ്യാനാണ് ,കേന്ദ്ര റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത് .ദൃശ്യങ്ങൾ പൊതുജനങ്ങളെ അസ്വസ്ഥപ്പെടുത്തുമെന്നും, റെയിൽവേ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 15ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കിനിടയാക്കിയിരുന്നു. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐടി നിയമം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നോട്ടീസ് നൽകിയിട്ടുള്ളത് ..ഇതിനായി 36 മണിക്കൂർ സമയമാണ് കേന്ദ്രം നൽകിയിരിക്കുന്നത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് റെയിൽവേയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ കണ്ടെത്തിയാൽ സമൂഹമാധ്യമങ്ങൾക്ക് നോട്ടീസ് അയക്കാൻ റെയിൽവേ മന്ത്രാലയത്തിന് അധികാരം നൽകിയത്. ജനുവരിയിൽ ഇത്തരത്തിൽ പോസ്റ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിനും യൂട്യൂബിനും നോട്ടീസ് നൽകിയിരുന്നു. ഇതിന് ശേഷമാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ അപകടവുമായി ബന്ധപ്പെട്ട് എക്സിന് നോട്ടീസ് അയച്ചിരിക്കുന്നത്.പോസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.