പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയർ ഇന്ത്യ

0

ദില്ലി: ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. ദില്ലി – പാരീസ് എഐ 143 വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. ദില്ലിയിൽ നിന്ന് പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ വിമാനത്തിൽ തകരാർ ഉണ്ടെന്ന് കണ്ടെത്തിയതാണ് വിമാന സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് വിശദീകരണം.

 

തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ദില്ലിയിൽ തന്നെ ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഈ സർവീസ് റദ്ദാക്കിയതോടെ പാരീസിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 142 വിമാനവും റദ്ദാക്കപ്പെട്ടിട്ടുണ്ട്.

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് ഡ്രീം ലൈനർ ശ്രേണിയിലുള്ള വിമാനം തന്നെയാണ് ഇന്ന് പാരീസിലേക്ക് പറക്കേണ്ടിയിരുന്നത്. എന്നാൽ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *