ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പൊലീസ്: പ്രതിഷേധവുമായി ആം ആദ്മി മുന്നോട്ട്

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതൽ സ്വീകരിച്ച് ഡൽഹി പൊലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് അടുത്തായി ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചിട്ടു.അതിനിടെ പഞ്ചാബിൽ നിന്ന് ഉൾപ്പടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡൽഹിയിലേക്ക് എത്തിക്കഴിഞ്ഞു. ഇവരോട് പിരിഞ്ഞുപോകണമെന്നും പോയില്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതേസമയം ഡൽഹി വാര്‍ത്താസമ്മേളനം വിളിച്ച ആം ആദ്മി പാര്‍ടി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആശുപത്രികളിൽ സൗജന്യ മരുന്നും, പരിശോധനകളും നടത്തുന്നത് തുടരാൻ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിര്‍ദ്ദേശം നൽകിയതായി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് കെജ്രിവാൾ പറഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം ഔദ്യോഗിക രേഖയിൽ കഴിഞ്ഞ ദിവസം കെജ്രിവാൾ ഒപ്പിട്ടത് വ്യാജരേഖയാണോയെന്ന് പരിശോധനയ്‌ക്ക് വിധേയമാക്കിയെന്ന് ബിജെപിയുടെ ആവശ്യത്തിൽ ഡൽഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.അതേസമയം കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ നടക്കുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രൊഫൈൽ പിക്ചര്‍ ക്യാമ്പയിനുമായി എഎപി രംഗത്തുവന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *