“ഡൽഹി മലയാളികൾ കെജ്രിവാളിൻ്റെ ദുർഭരണത്തിനെതിരെ വോട്ട് ചെയ്യണം” – ഉത്തംകുമാർ
ന്യുഡൽഹി: കഴിഞ്ഞ പത്തുവർഷമായി ഡൽഹിയിൽ നടക്കുന്ന കെജ്രിവാളിൻ്റെ ദുർഭരണത്തിനെതിരെ ഡൽഹി മലയാളികൾ നാളെ വോട്ട് രേഖപ്പെടുത്തണമെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി ഉത്തംകുമാർ അഭ്യർത്ഥിച്ചു .
മഹാരാഷ്ട്രയിൽ ഉണ്ടായ വിജയം ഡൽഹിയിൽ ആവർത്തിക്കാൻ മലയാളികൾ ബി ജെ പി യോടൊപ്പം നിൽക്കണം. സ്വജനപക്ഷപാതം കൊണ്ടും അഴിമതി കൊണ്ടും ജനങ്ങളെ വീർപ്പുമുട്ടിക്കുന്ന കേജരിവാളിനെ രാജ്യ തലസ്ഥാനത്തു നിന്ന് നിഷ്ക്കാസനം ചെയ്യാൻ കിട്ടിയ സുവർണ്ണാവസരം മലയാളികൾ ഫലപ്രദമായി ഉപയോഗിക്കണം. ബന്ധുക്കളേയും, സുഹൃത്തുക്കളേയും, അയൽക്കാരേയും നാളെ രാവിലെത്തന്നെ ബൂത്തിലെത്തി താമര ചിഹ്നത്തിൽ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കണം. മയൂർ വിഹാറിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉത്ത൦കുമാർ .
കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹിയിലെ മലയാളി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.