വനിതാദിനത്തിൽ ‘മഹിള സമൃദ്ധി യോജന’യ്ക്ക് തുടക്കമിട്ട് ഡല്‍ഹി സര്‍ക്കാര്‍

0
nadda

482086314 1087514996751969 1831997926193598094 n

ന്യൂഡല്‍ഹി: മഹിള സമൃദ്ധി യോജനയ്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി ബിജെപി സര്‍ക്കാര്‍. വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയാണിത്. പദ്ധതിക്കുള്ള രജിസ്‌ട്രേഷന് ലോക വനിതാദിനത്തിൽ തുടക്കമായി.അര്‍ഹരായ സ്‌ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ അവരുടെ അക്കൗണ്ടുകളിലെത്തും. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി മുന്നോട്ട് വച്ച വാഗ്‌ദാനങ്ങളില്‍ ഒന്നാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്. പതിനഞ്ച് ലക്ഷം സ്‌ത്രീകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.താഴെപ്പറയുന്ന യോഗ്യത ഉള്ളവര്‍ക്കാണ് പദ്ധതിയിലൂടെ സഹായത്തിന് അര്‍ഹതയുള്ളത്.

പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള വനിതകള്‍
ഡല്‍ഹി നിവാസി ആയിരിക്കണം
മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബിപിഎല്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്‌തിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയതോടെ അര്‍ഹരായ വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഔദ്യോഗിക പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപേക്ഷകര്‍ പരിശോധിച്ച ശേഷമേ ഗുണഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് പണം എത്തൂ.

ഡല്‍ഹി ബിജെപി മഹിളാമോര്‍ച്ച ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര വനിതാ ദിന പരിപാടിയോട് അനുബന്ധിച്ച്‌ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയായിരുന്നു മുഖ്യാതിഥി. മുഖ്യമന്ത്രി രേഖാ ഗുപ്‌തയും മറ്റ് മന്ത്രിമാരും പങ്കെടുത്തു രുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *