അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഡൽഹി കോടതി

0

ഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിന് സമൻസ്.മാർച്ച് 16ന് കെജ്‌രിവാളിനോട് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ആവിശ്യപെട്ടാണ് സമൻസ് ഡൽഹി കോടതി അയച്ചിരിക്കുന്നത്‌.

ഒന്നിലധികം സമൻസുകൾ ഒഴിവാക്കിയതിന് പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ പുതിയ പരാതിയിലാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതി ജ.ഡ്ഡി ദിവ്യ മൽഹോത്രയുടെ ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരം 4 മുതൽ 8 വരെയുള്ള സമൻസുകൾ മാനിക്കാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് കെജ്രിവാളിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരാതി നൽകിയത്.

കേസ് വീണ്ടും മാർച്ച് 16-ന് വാദം കേൾക്കാനിരിക്കെയാണ്. ആദ്യത്തെ മൂന്ന് സമൻസുകളിൽ ഹാജരാകാത്തതിന് കെജ്‌രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി പ്രാദേശിക കോടതിയെ പരാതി കൊടുത്തിരുന്നു. അത് കൂടാതെ എക്‌സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ കെജ്‌രിവാളിൻ്റെ പേര് ഒന്നിലധികം തവണ പരാമർശിച്ചിട്ടുണ്ട്.

2021-22 വർഷത്തിലെ എക്‌സൈസ് നയം തയ്യാറാക്കുന്നത് സംബന്ധിച്ച് പ്രതികൾ കെജ്‌രിവാളുമായി ബന്ധപ്പെട്ടിരുന്നതായി ഏജൻസി പറയുന്നു. ഇതുവരെ, ഈ കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, പാർട്ടി കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായർ, ചില മദ്യ വ്യവസായികൾ എന്നിവരെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *