അതിഷി ദില്ലി മുഖ്യമന്ത്രി
ന്യൂഡൽഹി: എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഡൽഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി. കെജ്രിവാളിാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്.