ഡൽഹി ക്യാപിറ്റൽസിൻ്റെ തോൽവി: ആരാധകർ തമ്മിൽ കൂട്ടത്തല്ല് (VIDEO)

0

ന്യൂഡൽഹി: ഐപിഎൽ നടക്കുന്ന ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ആരാധകരും മുംബൈ ഇന്ത്യൻസ് ആരാധകരും തമ്മിൽ പൊരിഞ്ഞ അടിപിടി. സ്വന്തം മണ്ണിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈയോട് 12 റൺസിന് തോൽവി ഏറ്റുവാങ്ങിയതോടെയാണ് കാണികള്‍ക്കിടയിൽ തർക്കം തുടങ്ങിയത്.

ആഹ്ളാദ പ്രകടനത്തിൽ പ്രകോപിതരായ ഡൽഹി ആരാധകരും മുംബൈ ആരാധകരും തമ്മിൽ കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. മുംബൈ, ഡൽഹി ജേഴ്‌സി ധരിച്ചവർ സംഘം തിരിഞ്ഞ് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.കൂട്ടത്തല്ലിനിടെ ഒരു സ്‌ത്രീ പുരുഷനെ ആക്രമിക്കുന്നതും തിരികെ അയാള്‍ സ്‌ത്രീയെ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. മറ്റു ചിലർ പിടിച്ച് മാറ്റാനും ശ്രമിക്കുന്നുണ്ട്. സെക്യൂരിറ്റി ഗാർഡുകള്‍ സ്ഥലത്തെത്തി ആക്രമികളോട് സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

അതേസമയം ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലെ ആദ്യ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മുംബൈ ഇന്ത്യൻസ് 12 റൺസിന് ഡൽഹിയെ തോൽപ്പിക്കുകയായിരുന്നു. മുംബൈയുടെ 205 റൺസ് പിന്തുടർന്ന ഡൽഹി, 19 ഓവറില്‍ 193 റൺസിന് പുറത്തായി.

മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്ര പത്തൊൻപതാം ഓവർ എറിയാനെത്തുമ്പോൾ ഡൽഹി ജയത്തിന് 23 റൺസ് അകലെയായിരുന്നു. അശുതോഷ് ശർമ രണ്ടും മൂന്നും പന്ത് ബൗണ്ടറി കടത്തിയപ്പോൾ ഡൽഹിക്ക് പ്രതീക്ഷയായി. എന്നാല്‍ ഫീൽഡിംഗ് മികവിലൂടെ മുംബൈ തിരിച്ചു വരികയായിരുന്നു.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *