ഡൽഹി നിയമസഭാ സമ്മേളനം നാളെ : പ്രതിപക്ഷത്തെ അതിഷി നയിക്കും.

ന്യൂഡൽഹി: ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനം നാളെ നടക്കും.ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി ആയിരിക്കും പ്രതിപക്ഷനേതാവ് .
ഇന്ന് നടന്ന എഎപി യോഗത്തിലാണ് തീരുമാനമായത്. അരവിന്ദ് കെജ്‌രിവാളും അതിഷിയും ഉൾപ്പെടെ പാർട്ടിയിലെ മറ്റ് 22 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു.. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ മുൻ എഎപി സർക്കാരിനെതിരെയുള്ള സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കുമെന്ന് ബിജെപി സർക്കാർ അറിയിച്ചു.
ഫെബ്രുവരി അഞ്ചിന് നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 48 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ ഉൾപ്പെടെ പാർട്ടിയുടെ നിരവധി ഉന്നത നേതാക്കൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.