ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് :ആദ്യപട്ടിക പുറത്തിറക്കി ബിജെപി

0

 

ന്യുഡൽഹി :ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് 29 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ എംപി കൂടിയായ പര്‍വേഷ് വര്‍മ്മ മത്സരിക്കും.മറ്റൊരു മുന്‍ എംപി രമേഷ് ബിധുരി കല്‍ക്കാജിയില്‍ നിന്ന് ജനവിധി തേടും. ഇവിടെ മുഖ്യമന്ത്രിയും എഎപി സ്ഥാനാര്‍ത്ഥിയുമായ അതിഷിയെ നേരിടാനാണ് ബിധുരിയെ നിയോഗിച്ചിരിക്കുന്നത്. ദേശീയ ഭാരവാഹികളായ ദുഷ്യന്ത് കുമാര്‍ ഗൗതം, ആശിഷ് സൂദ് എന്നിവരെ കരോള്‍ ബാഗില്‍ നിന്നും ജനകപുരിയില്‍ നിന്നും ജനവിധി തേടാനായി നിയോഗിച്ചു. അര്‍വിന്ദര്‍ സിങ് ലവ്‌ലി ഗാന്ധി നഗറില്‍ നിന്നും മുന്‍ എഎപി നേതാവായ കൈലാഷ് ഗെഹ്‌ലോട്ട് ബിജ്‌വാസനില്‍ നിന്നും മത്സരിക്കും.
ഡല്‍ഹിയിലെ മുന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ മാളവ്യ നഗറില്‍ നിന്ന് ജനവിധി തേടും. രാജ്‌കുമാര്‍ ഭാട്ടിയ ആദര്‍ശ് നഗറിലും ദീപക് ചൗധരി ബദ്‌ലിയിലും കുല്‍വന്ത് റാണ റിത്താലയിലും നിന്ന് മത്സരിക്കും.
മണ്ഢലവും സ്ഥാനാർത്ഥികളും :
നന്‍ഗ്ലോയ്‌ജത് -മനോജ് ഷൗക്കീന്‍, മംഗല്‍പുരി-രാജ്‌കുമാര്‍ ചൗഹാന്‍, രോഹിണി- വിജേന്ദ്ര ഗുപ്‌ത, ഷാലിമാര്‍ ബാഗ്-രേഖ ഗുപ്‌ത, അശോക് ഗോയല്‍-മോഡല്‍ ടൗണ്‍, പട്ടേല്‍ നഗര്‍- രാജേന്ദ്രകുമാര്‍ ആനന്ദ്, രജൗരി ഗാര്‍ഡന്‍-മന്‍ജിന്ദേര്‍ സിങ് സിര്‍സ, സര്‍ദാര്‍ തര്‍വീന്ദര്‍ സിങ് മാര്‍വ-ജാങ്പുര, സതീഷ് ഉപാധ്യായ-മാളവ്യ നഗര്‍, അനില്‍ ശര്‍മ്മ-ആര്‍കെ പുരം, ഗജേന്ദ്രയാദവ്-മെഹറൗളി, കര്‍താര്‍ സിങ് തന്‍വാര്‍-ഛത്താര്‍പൂര്‍, ഖുശി രാം ചുനാര്‍-അംബേദ്ക്കര്‍ നഗര്‍, നാരായണ ദത്ത് ശര്‍മ്മ-ബദര്‍ പൂര്‍, രവീന്ദ്രസിങ് നെഗി-പത്‌പര്‍ ഗഞ്ച്, ഓംപ്രകാശ് ശര്‍മ്മ-വിശ്വാസ് നഗര്‍, അനില്‍ ഗോയല്‍-കൃഷ്‌ണനഗര്‍, അരവിന്ദ് സിങ് ലവ്‌ലി-ഗാന്ധിനഗര്‍, കുമാരി റിങ്കു-സീമാപുരി, ജിതേന്ദര്‍ മഹാജന്‍-റോഹ്‌താസ് നഗര്‍, അജയ് മഹാവര്‍-ഗോഹാന-

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *