ഡല്‍ഹി വിമാനത്താവളത്തില്‍ എയർ ഇന്ത്യ ബസിന് തീപിടിച്ചു

0
AI FIRE

ന്യൂഡല്‍ഹി:  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐ ജി ഐ) വിമാനത്താവളത്തിൽ വിമാനത്തിന് തൊട്ടരികിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങളും, പോലീസും, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ അണച്ചു. നിരവധി വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് സർവീസ് നൽകുന്ന എയർ ഇന്ത്യ എസ്എടിഎസ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബസിനാണ് തീപിടിച്ചത്. പാര്‍ക്ക് ചെയ്തിരുന്ന വിമാനത്തില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ നിർത്തിയിട്ട ബസാണ് കത്തിയമർന്നത്.

സംഭവസമയത്ത് ബസില്‍ യാത്രക്കാരോ ലഗേജുകളോ ഉണ്ടായിരുന്നില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അറിച്ചു. തീ പടരുമ്പോള്‍ ഡ്രൈവര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആര്‍ക്കും പരിക്കുകളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ ബസില്‍ വിശദമായ പരിശോധന ആരംഭിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *