പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു 

0

ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ശസ്ത്രക്രിയയ്ക്കു പിന്നാലേ നീതുവിന് അപസ്മാരം ഉണ്ടായി. യുവതിയുടെ സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചയോടെ മരണം സ്ഥിരീകരിച്ചു.

പോട്ടയിലെ ആശുപത്രി ജീവനക്കാർ അനസ്തീഷ്യ നൽകിയതിലെ അപാകതയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് ഫയൽ ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *