ഡൽഹിയിലെ അൻപതോളം സ്കൂളുകളിൽ ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിലെയും നോഡിയിലെയും അമ്പതിലധികം സ്കൂളൂകളിൽ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ മറയൂർ വിഹാറിലെ മദർ മേരി സ്കൂൾ,ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്.
കൂടാതെഅമ്പതോളം സ്കൂളുകൾക്കും സമാനമായ ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.
മദർ മേരി സ്കകൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് പരീക്ഷ നിർത്തിവെയ്ക്കേണ്ടി വന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആർകെ പുരത്തെ ഒരു സ്കൂളിലും ഭീഷണി സന്ദേശമെത്തിയിരുന്നു.