സെപ്റ്റംബർ 2024; ആദ്യത്തെ കണ്മണിടെ ജനനവിവരം പങ്കുവെച്ച് പ്രിയതാരങ്ങൾ ദീപികയും, രൺവീറും
നടി ദീപിക പദുകോൺ അമ്മയാവുന്നുവെന്ന വാർത്ത ഒരു പ്രഖ്യാപനത്തിനു കാത്തുനിൽക്കാതെ ആരാധകർ കണ്ടുപിടിച്ചതാണ്. പൊതുസ്ഥലത്തും പരിപാടികളിൽ പങ്കെടുക്കുമ്പോഴും ദീപിക വയർ മറച്ചുപിടിക്കാൻ നടത്തിയ ശ്രമങ്ങളാണ് ഇക്കാര്യം പരസ്യമായ രഹസ്യമാക്കി മാറ്റിയത്. വിവാഹം കഴിഞ്ഞ് വളരെ വർഷങ്ങൾ പിന്നിട്ട വേളയിൽ ഇനിയൊരു കുഞ്ഞാവാം എന്ന തീരുമാനത്തിലാണ് താര ദമ്പതികൾ.
ഇപ്പോൾ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഇരുവരും മാതാപിതാക്കളകാൻ പോകുന്നു എന്ന വിവരം വെളിപ്പെടുത്തിയിരിക്കുകയാണ്. തങ്ങളുടെ കുഞ്ഞിന്റെ ജനനം സെപ്റ്റംബറിൽ കാണുമെന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്.ഇരുവരും വിവാഹിതരായത് 2018ൽ ഇറ്റലിയിൽ വെച്ചാണ്.തെന്നിന്ത്യ സ്വദേശിയാണ് ദീപിക, രൺവീർ ആകട്ടെ ഉത്തരേന്ത്യ സ്വദേശിയും.വിവാഹശേഷം രണ്ടുപേരും സിനിമ രംഗത്ത് സജീവമായിരുന്നു. ആഡംബരമായ വിവാഹ ചടങ്ങിന്റെ വീഡിയോ അഞ്ചാം വിവാഹ വാർഷിക വേളയിൽ കോഫീ വിത്ത് കരൺ എന്ന അഭിമുഖ പരുപാടിയിലൂടെയാണ് പുറത്ത് വിട്ടത്. നീണ്ട വിവാഹ ജീവിതത്തിനു ശേഷം ഇപ്പോൾ കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന സന്തോഷം ആരാധകരോട് പങ്കുവെക്കുകയാണ് താര ദമ്പതികൾ.