അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി, കാണാതായ കുട്ടിക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു
മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ഫെറിയിൽ ഇടിച്ച സംഭവത്തിൽ , ഇന്ന് വൈകുന്നേരം ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ സംഖ്യ 14 ആയി.13 പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ച ഒരാളുടെ മൃതശരീരമാണ് ഇന്ന് കണ്ടെത്തിയത്.. കാണാതായ ഏഴുവയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ
ഇപ്പോഴും തുടരുകയാണ്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫൻ്റ ഐലൻഡിലേക്കുള്ള ഫെറി ബുധനാഴ്ച ഉച്ചയോടെ മറിഞ്ഞതിനെത്തുടർന്ന് ഇതുവരെ നൂറിലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്..