എരുമേലിയില്‍ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി

കോട്ടയം : എരുമേലിയില്‍ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ സീതമ്മ(50)യുടെ ഭര്‍ത്താവ് സത്യപാലന്‍(53), മകള്‍ അഞ്ജലി (26) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സീതമ്മയുടെ മകന്‍ ഉണ്ണിക്കുട്ടന്‍(22) പൊള്ളലേറ്റ് ചികിത്സിയിലാണ്.