സൗദിയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദിയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്.
സൗദി യുവതി നുവൈര്‍ ബിന്‍ത് നാജി കൊല്ലപ്പെട്ട സംഭവത്തിലാണ് വധശിക്ഷ.വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു യുവാവിനെതിരെയുള്ള കേസ്. മറ്റൊരാളുടെ ജീവന്‍ മനപ്പൂര്‍വ്വം ഹനിക്കുന്നത് രാജ്യസുരക്ഷയ്ക്ക് എതിരാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് വധിശക്ഷയാണ് ശിക്ഷയായി നല്‍കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓര്‍മ്മപ്പെടുത്തൽ.