നവീന്‍ ബാബുവിന്‍റെ മരണം; CBI അന്വേഷണത്തെ എതിർത്ത് സർക്കാർ / കോടതി ആവശ്യപ്പെട്ടാൽ തയ്യാറെന്ന് CBI.
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കാതെ ഹൈക്കോടതിയിൽ കേരള സര്‍ക്കാര്‍ . ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. എന്നാൽ കോടതി ആവശ്യപ്പെട്ടാൽ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് CBI.
സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു.
രാഷ്ട്രീയ സ്വാധീനം ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്നും പക്ഷപാതപരമാണ് അന്വേഷണമെന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ആരാഞ്ഞു.. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണത്തിൽ അപാകതയുണ്ടെന്നതിന് തെളിവുവേണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ യ്ക്കുവേണ്ടി അഡ്വ. കെ പി സതീശൻ അറിയിച്ചു.
സംസ്ഥാന സർക്കാർ നൽകുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നൽകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഡിസം. 12 ന്, പരിഗണിക്കാനായി മാറ്റി.
അതിനിടയിൽ നവീനബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേയ്ക്ക് നിയമനം ലഭിച്ചിരിക്കയാണ് .അടുത്ത തിങ്കളാഴ്ച്ച പുതിയ ജോലിയിൽ പ്രവേശിക്കും .നവീന്‍ ബാബുവിൻ്റെ മരണത്തെത്തുടര്‍ന്ന് സ്ഥാനമാറ്റത്തിനായി മഞ്ജുഷ അപേക്ഷ നല്‍കിയിരുന്നു.കോന്നി തഹസില്‍ദാര്‍ തസ്‌തികയില്‍ ജോലി തുടരാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും തത്തുല്യമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റി നിയമിക്കണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു.