ചേർത്തല സ്വദേശിനിയുടെ മരണം; കൊലപാതകമെന്ന് സംശയത്തിൽ കല്ലറ തുറക്കുന്നു.
ആലപ്പുഴ :ചേർത്തലയിൽ യുവതി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ്
ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തൽ .ഒരുമാസമായി വണ്ടാരം മെഡിക്കൽകോളേജിൽ ‘കോമ’ യിലായിരുന്ന സജി (46 ) കഴിഞ്ഞ ദിവസമായിരുന്നു മരണപ്പെട്ടത്. തുടർന്ന് സജിയുടെ 19 കാരിയായ മകൾ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ സജിയുടെ കല്ലറ തുറന്ന് വീണ്ടും പോസ്റ്റുമാർട്ടം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.
അച്ഛൻ പതിവായി മദ്യപിച്ചു വന്ന് അമ്മയെ മർദ്ധിക്കാറുണ്ടായിരുന്നുവെന്നും, മരണത്തിനു കാരണം അച്ഛനാണെന്നുമുള്ള മകളുടെ വെളിപ്പെടുത്തലിൽ പോലീസ് സജിയുടെ ഭർത്താവ് സോണിയെ കസ്റ്റഡിയിലെടുത്തു. അമ്മയെ ജീവനോടെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് സത്യം മറച്ചുവെച്ചതെന്ന് മകൾ പോലീസിനോട് പറഞ്ഞു.