എഡിഎം കെ.നവീൻ ബാബുവിന്റെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോതിയൽ
പത്തനംതിട്ട : എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹർജി നൽകി.
65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണു നവീന്റെ കുടുംബം ഹര്‍ജി നല്‍കിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയും നവീന്‍ ബാബു കൈകൂലി വാങ്ങിയെന്ന് ആരോപിച്ച ടി.വി. പ്രശാന്തും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പത്തനംതിട്ട സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജി സ്വീകരിച്ച കോടതി ദിവ്യയ്ക്കും പ്രശാന്തിനും സമന്‍സ് അയച്ചു. നേരിട്ടോ അഭിഭാഷകര്‍ മുഖാന്തരമോ നവംബര്‍ 11-ന് ഹാജരാകാനാണ് നിര്‍ദേശം. നവീന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം കണ്ണൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വീന്‍ ബാബു കൈകൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹര്‍ജിയിലുണ്ട്.ദിവ്യയും പ്രശാന്തും അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചന വെളിച്ചത്തുകൊണ്ട് വരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
