മരിച്ചയാളുടെ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി

0

മലപ്പുറം: മലപ്പുറം ആലങ്കോട് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. മലപ്പുറം സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷന്‍ ആണ് തട്ടിയത്. 2019 ഡിസംബര്‍ 17 നാണ് അബ്ദുള്ള മരിച്ചത്. 2020 സെപ്റ്റംബര്‍ മാസം വരെയുള്ള പെന്‍ഷന്‍ കൈപ്പറ്റിയതായിട്ടുള്ള വിവരാവകാശ രേഖകൾ പുറത്തു വന്നിട്ടുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന് വീട്ടില്‍ ലഭിച്ചിട്ടില്ലെന്ന് മരിച്ച അബ്ദുള്ളയുടെ കുടുംബം പറയുന്നു. നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *