DCC ട്രഷററുടെ ആത്മഹത്യ: MLA ഐസി ബാലകൃഷ്‌ണനെ പ്രതി ചേർത്ത് കേസ്

0

 

വയനാട് : ഡിസിസി ട്രഷറർ NM വിജയൻറെ മരണത്തിൽ ബത്തേരി എംഎൽഎ IC ബാലകൃഷ്‌ണനെ പോലീസ് പ്രതി ചേർത്തു. ആത്മഹത്യാപ്രേരണ കുറ്റത്തിലാണ് കേസ് .ഡിസിസി പ്രസിഡന്റ് ND അപ്പച്ചനും,കെകെ ഗോപിനാഥും പ്രതികളാണ് .

കേസ് രാഷ്ട്രീയപ്രേരിതമെന്നും കത്തിന്റെ പേരിൽ താൻ ബലിയാടായെന്നും തനിക്കിതിൽ ഒരുബന്ധമില്ലെന്നും ND അപ്പച്ചൻ പ്രതികരിച്ചു.

പാർട്ടി അന്വേഷണം നടക്കുന്നുണ്ട് , അന്വേഷണം നടക്കട്ടെ ,ആരോപണം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി .സതീശൻ .
ഐസി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി .
വയനാട്ടിൽ നടന്നത് ഇരട്ടകൊലപാതകമാണെന്നും ,പോലീസ് എല്ലാ വശവും പരിശോധിച്ചതിനു ശേഷമാണ് പ്രതിചേർത്തിട്ടുള്ളതെന്നും ജില്ലാ സെക്രട്ടറി കെ.റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *