DCC ട്രഷറർ NM വിജയൻറെ ആത്മഹത്യയിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് മകൻ: 5 കത്തുകൾ എഴുതിയെന്ന് മരുമകൾ

0

വയനാട് :DCC ട്രഷറർ NM വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മകന്റെയും മരുമകളുടെയും പുതിയ വെളിപ്പെടുത്തൽ . മരണത്തിൽ കോൺഗ്രസ്സ് പാർട്ടിക്ക് പങ്കുണ്ടെന്ന് മകനും മരിക്കുന്നതിന് മുന്നേ NM വിജയൻ 5 കത്തുകളെഴുതിയെന്ന് മരുമകളും വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിമൂലമുള്ള കടുത്ത മാനസികപ്രയാസമാണ് ആത്മഹത്യക്കു കാരണം എന്ന് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. . പാർട്ടി 32 ലക്ഷം രൂപയുടെ ബാധ്യത തലയിൽ കെട്ടിവെച്ചെന്നും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിവന്നപ്പോൾ മരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും മകൻ പറഞ്ഞു. നേതൃത്തത്തിന്റെ അറിവോടെ പണംവാങ്ങിയതും ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ,എൻഡി അപ്പച്ചൻ എന്നിവരുടെ പേരും ആത്മഹത്യാക്കുറിപ്പിൽ ഉണ്ട്.രാഹുൽഗാന്ധി ,വിഡി സതീശൻ ,കെ .സുധാകരൻ ,പ്രിയങ്ക ഗാന്ധി ,മകൻ വിജേഷ് എന്നിവർക്കാണ് NM വിജയൻ കത്തെഴുതിയതെന്ന് എന്ന് മരുമകൾ പറഞ്ഞു.ഒരു നടപടിയും നേതൃത്തം സ്വീകരിക്കാത്ത കാരണത്താലാണ് ഇപ്പോൾ ഈ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവന്നതെന്നും ഇവർ പറഞ്ഞു.

അതിനിടയിൽ സംഭവത്തിൽ സിപിഎം രാഷ്ട്രീയം കളിക്കയാണെന്നും ഐസി ബാലകൃഷ്ണൻ നല്ല നേതാവാണെന്നും രമേശ്‌ചെന്നിത്തല പറഞ്ഞു.

പുതിയവെളിപ്പെടുത്തൽ വന്നതോടെ DYFI പ്രവർത്തകർ ഐസി ബാലകൃഷ്ണൻ MLA യുടെ  ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം ആരംഭിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *