ചാലക്കുടി,പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപകൽ മോഷണം

0
തൃശൂർ: ചാലക്കുടി,പോട്ടയിൽ ഫെഡറൽ ബാങ്ക് ശാഖയിൽ ആണ്  കവർച്ച നടന്നത്. ജീവനക്കാരനെ ബന്ദിയാക്കി 15 ലക്ഷം കവർന്ന് കടന്നു കളയുകയായിരുന്നു. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നതെന്നാണ് പറയുന്നത്. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് കത്തികാണിച്ചു ഭീണിപ്പെടുത്തി പണം കവർന്നത്..
 കൗണ്ടര്‍ കസേരകൊണ്ട് അടിച്ചു തകര്‍ത്താണ് പണം കവര്‍ന്നത്.  അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി.   പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.അന്യസംസ്ഥാനക്കാരാണ് കവര്‍ച്ചക്കുപിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *