മക്കൾ സാക്ഷി; നടന്‍ ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി

0

ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായത് സമൂഹ മാധ്യമങ്ങളിൽ വന്‍ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്‍റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്. 16 വർഷം മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം വ്യക്തമാക്കി. നിരവധി ആരാധകരാണ് ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്.

തന്‍റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം വൈറലാകുന്നത്. ‘എന്‍റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’ എന്നാണ് ധര്‍മജന്‍ കുറിച്ചത്. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. ഹാസ്യനടനായി അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. അനൂജ എന്നാണ് ധര്‍മജന്‍റെ ഭാര്യയുടെ പേര്. ഇരുവര്‍ക്കും വേദ, വൈഗ എന്ന രണ്ടു പെണ്‍മക്കളുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *