അണക്കെട്ട് പരാമർശം : ‘എമ്പുരാനെ’തിരെ തമിഴ്‌നാട്ടിലെ കർഷകർ

ചെന്നൈ :എമ്പുരാൻ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്ത്. സിനിമയിൽ സാങ്കല്പികപേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷ ണഭാഗങ്ങൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കർഷക സംഘടന മുന്നറിയിപ്പുനൽകി.മുല്ലപ്പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ ബാലസിംഗവും അണക്കെട്ടു പരാമർശത്തിനെതിരേ രംഗത്തെത്തി.