ദളിത് പരാമർശം : അടൂരിനെതിരെ പരാതിയുമായി ദിനു വെയിൽ

0
adoor

സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നൽകണം.സ്ത്രീകളായതുകൊണ്ട് മാത്രം പണം നല്‍കരുത്. വെറുതെ പൈസ കൊടുക്കുന്നത് ഒരു രീതിയിലുമുള്ള പ്രോത്സാഹനമല്ല. മൂന്ന് മാസത്തെ ആഴത്തിലുള്ള പരിശീലനം നല്‍കിയിട്ട് മാത്രമേ അവര്‍ക്ക് സിനിമ നിര്‍മിക്കാന്‍ അവസരം നല്‍കാവൂ . ഇത് ജനങ്ങളുടെ നികുതി പണമാണ് ”   – –സിനിമാ കോണ്‍ക്ലേവ് വേദിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന സിനിമാ കോണ്‍ക്ലേവ് വേദിയില്‍ വെച്ച് ലോക പ്രശസ്‌ത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമർശത്തിന് എതിരെ  സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലും പരാതിനൽകി.പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയില്‍ ദിനു വ്യക്തമാക്കുന്നത്.

പരാതിയിലെ പ്രധാന ഭാഗം :
പ്രസ്താവനയിലൂടെ അടൂർ ഗോപാലകൃഷ്ണൻ SC/ST വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നു, ഇത് The SC/ST (Prevention of Atrocities)Act ഇന്റെ Section 3(1)(u)-ൽ പറയുന്ന ill-will പ്രോത്സാഹിപ്പിക്കൽ കുറ്റത്തിന് വിധേയമാണ്.
• SC/ST വിഭാഗത്തിൽ നിന്നുള്ളവർ സർക്കാർ പദ്ധതികളിൽ നൽകുന്ന പണം എടുത്തു കൊണ്ടുപോവുക എന്ന നിലയിൽ “Take the money and run” എന്ന രീതിയിൽ ചിത്രീകരിക്കുന്നത് SC/ST സമൂഹത്തിനെ dishonesty/IMMORALITY /corruption എന്നിവയോട് ബന്ധിപ്പിക്കുന്നു, ഇതിലൂടെ മറ്റുള്ളവരുടെ മനസ്സിൽ SC/ST സമൂഹത്തിനെതിരെ ill-will (അനിഷ്ടം )വളരാൻ സാധ്യതയുണ്ട്.
.പ്രസ്തുത പ്രസ്താവനയിൽ തന്നെ “അവരെ പറഞ്ഞു മനസിലാക്കണം ഇത് പൊതു ഫണ്ട് ആണെന്നും ” എന്നും “അവർ വിചാരിച്ചിരിക്കുന്നത് ഈ പണം എടുത്തു തരും അത് എടുത്തു കൊണ്ടുപോയി പടം എടുക്കാം “എന്നും പറയുന്നത് SC/ST സമൂഹത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി ചിത്രീകരിക്കുന്നു, ഇത് Section 3(1)(r) പ്രകാരമുള്ള intentional humiliation ആണ്.വ്യക്തിപരമായി ഒരാളെ ലക്ഷ്യംവെക്കാത്തെങ്കിലും, പ്രസ്തുത വേദിയിൽ ഉണ്ടായിരുന്ന SC/ST വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തികളെയും , പ്രസ്തുത ഫണ്ടിന് നാളിതുവരെ അപേക്ഷിച്ച ST വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളെയും സമൂഹ മാധ്യമങ്ങളും ടിവി ചാനലും വഴി ഇത് പ്രക്ഷേപണം ചെയ്തത് വഴി ഇത് കാണുന്ന ഞാനടങ്ങുന്ന SC/ST വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തികളെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നു .

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *