തമിഴ്നാടിനും ആന്ധ്രപ്രദേശിനും പ്രളയ മുന്നറിയിപ്പ്
തമിഴ്നാട് : ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത മഴ തുടരുന്നു. തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ ജില്ലകളിലും, ആന്ധ്രപ്രദേശിലെ തിരുപ്പതി, നെല്ലൂർ ജില്ലകളിലും ആന്ധ്രപ്രദേശിലെ തിരുപ്പതി നെല്ലൂർ ജില്ലകളിലും കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ചെന്നൈ,തിരുവള്ളൂർ, കാഞ്ചിപുരം,ചെങ്കൽപേട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മഴയിൽ ഇതുവരെ സംസ്ഥാനത്ത് നാലു മരണം റിപ്പോർട്ട് ചെയ്തു.
